ചെന്നൈ: സ്കാൻ പണ്ണുങ്ക! സ്കാം പാരുങ്ക! എന്ന പരസ്യവാചകവുമായി മോഡി ജീ യുടെ അഴിമതികളെ കുറിച്ച് തമിഴ്നാട്ടിൽ പോസ്റ്റർ പ്രചാരണം. പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മോഡി ജീയുടെ അഴിമതി സംബന്ധിച്ച വിഡിയോ കാണാനും സൗകര്യമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്രസർക്കാരിനെതിരെ പരസ്യമായി അഴിമതി ആരോപിച്ച് തമിഴ്നാട്ടിൽ വ്യാപകമായി പതിച്ച പോസ്റ്ററുകൾ ബിജെപിക്ക് തലവേദനയും നാണക്കേടുമായി മാറിക്കഴിഞ്ഞു. പോസ്റ്റർ പതിപ്പിച്ചത് ഡിഎംകെയാണെന്ന ആരോപണവുമായി ഏതു വിധേനയും മുഖ്യമന്ത്രി സ്റ്റാലിനെ കുടുക്കാനുള്ള വഴിയാലോചിച്ച് നെട്ടോട്ടത്തിലാണ് ബിജെപിയും മോഡിയും. പോസ്റ്ററുകൾക്ക് മുകളിൽ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോയും ക്യുആർ കോഡും ഉള്ള ജി പേ എന്ന് എഴുതിയിട്ടുണ്ട്. "ദയവായി സ്കാൻ ചെയ്ത് അഴിമതി കാണുക" എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പോസ്റ്റർ സ്കാൻ ചെയ്താൽ ഒരു വീഡിയോ കാണാം. ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി നടത്തിയ അഴിമതികൾ, സിഎജി റിപ്പോർട്ടിലെ ക്രമക്കേടുകൾ, വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ അഴിമതി തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ബിജെപിയെ നിരസിക്കാനും ഇന്ത്യാ ബ്ലോക്കിനെ പിന്തുണയ്ക്കാനും വോട്ടർമാരോട് വീഡിയോ അഭ്യർത്ഥിക്കുന്നു. ഡിഎംകെയാണ് പോസ്റ്ററുകൾ പതിച്ചതെന്ന അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും ഏപ്രിൽ 19ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുകയാണ്. ഈ ഘട്ടത്തിലാണ് ജീ പേ പോസ്റ്റർ ബിജെപിക്ക് തലവേദനയാകുന്നത്.
Tamil Nadu's "G Pay" poster against Modi. If you scan it, you will also see Jee's corruption video.